raghav-chadha

TOPICS COVERED

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ തിരിച്ചടി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെയാണ്  നഷ്ടമായത്. 14.6 മില്യൺ ആയിരുന്ന  ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ 13.5 മില്യണായി കുത്തനെ ഇടിഞ്ഞു.

യുവാക്കളാണ്  പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെപിയിലേക്കുള്ള മാറ്റം യുവ വോട്ടർമാരെ പ്രത്യേകിച്ച് ജെൻ സികളെ  നിരാശരാക്കിയെന്നാണ് കൂട്ടത്തോടെയുള്ള ഈ അൺഫോളോയിങ് സൂചിപ്പിക്കുന്നത്. പാരന്റിങ് ലീവ് , ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ, ട്രാഫിക് കുരുക്കുകൾ തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ രാഘവ് പാർലമെന്റിൽ ഉന്നയിച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി ലഭിച്ചിരുന്നു.

നിലവിലെ സമൂഹമാധ്യമങ്ങളിലെ തിരിച്ചടി രാഘവ് ഛദ്ദയ്ക്ക് ക്ഷീണമാണ്. സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് ഛദ്ദയ്‌ക്കൊപ്പം ബിജെപിലെത്തിയ മറ്റ് ആറ് എംപിമാർ

ENGLISH SUMMARY:

Raghav Chadha is facing a significant social media backlash after defecting from the Aam Aadmi Party to the BJP, losing nearly a million Instagram followers in just 24 hours. This substantial drop in followers is interpreted by political observers as a sign of disappointment among young voters and Gen Z.