വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ലോക്സഭയിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബില്ല് ദേശവിരുദ്ധ ബില്ലെന്നും   ചെറുത്തുതോല്‍പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും. ബില്‍ രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനെന്നും രാഹുല്‍ ഗാന്ധി. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമമെന്ന് രാഹുല്‍ ആരോപിച്ചു.

 

സഭയില്‍ മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. ‘ബാലാക്കോട്ടും ഒാപ്പറേഷന്‍ സിന്ദൂറും ജാലവിദ്യയെന്ന് രാഹുല്‍.  ’ മാജിക്കുകാരനും ബിസിനസുകാരനും തമ്മില്‍ ബന്ധം. രാഹുലിന്റെ പരാമര്‍ശത്തില്‍ ലോക്സഭയില്‍ ഭരണപക്ഷപ്രതിഷേധം. ഇത്തരം പരാമര്‍ശം അനുവദിക്കില്ലെന്ന് സ്പീക്കര്‍. രാഹുല്‍ മാപ്പ് പറയണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

 

വനിതാ സംവരണ ഭേദഗതി ബില്ലും അനുബന്ധ ബില്ലുകളും അല്‍പസമയത്തിനകം ലോക്സഭയില്‍ വോട്ടിനിടാനിരിക്കെ പാസാകുമോ എന്നതില്‍ അവ്യക്തത തുടരുന്നു.   ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടുകയോ പിന്‍വലിക്കുകയോ വേണമെന്ന് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച  കനിമൊഴിയും ശശി തരൂരും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Rahul Gandhi launched a sharp attack in the Lok Sabha against the Centre’s move, alleging that under the guise of the Women’s Reservation Amendment Bill, there is an attempt to redraw the country’s political map. He termed the bill “anti-national” and asserted that it would be defeated. Rahul Gandhi said the opposition would unite to resist the bill, which, according to him, aims to alter the electoral landscape of the country. He also accused the government of attempting to undermine the rights of backward communities.