മുംബൈ കോർപ്പറേഷനിൽ മേയർ അഭ്യൂഹങ്ങള്‍ക്കിടെ, ബിജെപി നയിച്ച മഹായുതി സഖ്യത്തിനെതിരെ മത്സരിച്ച ഉദ്ധവ് താക്കറയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. ശിവസേന ഷിൻഡെ വിഭാഗം മേയർ സ്ഥാനത്തിനായി വിലപേശുന്നതിനിടെയാണ് നിര്‍ണ്ണായക നീക്കം.
ദൈവം അനുവദിച്ചാൽ മുംബൈ ശിവസേന ഭരിക്കുമെന്ന ഉദ്ധവ് താക്കറയുടെ ഈ പ്രതികരണത്തിന് പിന്നാലെയാണ് ഫഡ്നാവിസുമായുള്ള ചര്‍ച്ച നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബിജെപിക്ക് 89 സീറ്റും ശിവസേന ഷിൻഡെ വിഭാഗത്തിന് 29 സീറ്റുകളും, ഉദ്ധവ് വിഭാഗത്തിന് 65 സീറ്റുകളാണുള്ളത്.
കേവല ഭൂരിപക്ഷമായ 114 സീറ്റുകൾ ആരും നേടാത്ത സാഹചര്യത്തിൽ ഏതുവിധേനയും ഭരണം പിടിക്കുകയെന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. അധികാരമില്ലാത്ത മുംബൈ കോർപ്പറേഷൻ ശിവസേനയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇതുതന്നെയാണ് പ്രാഥമിക ചര്‍ച്ചയിലേക്ക് വഴിവെച്ചതും. അതേസമയം ഷിൻഡെ വിഭാഗം കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്.