AI Image

അത്താഴത്തിനൊപ്പം കഴിക്കാന്‍ വച്ച മീന്‍കറി മുഴുവന്‍ തിന്നു തീര്‍ത്തുവെന്ന് ആരോപിച്ച് യുവാവിനെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു. മുംബൈയില്‍ ഫെബ്രുവരി 24നാണ് സംഭവമുണ്ടായത്. അഫ്സര്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

അഫ്സഫും സുഹൃത്തുക്കളായ സുരേഷും രാജേഷും ഒന്നിച്ചാണ് ഗൊറേഗാവിലെ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രിയിലേക്ക് മീന്‍കറി തയാറാക്കി വച്ച ശേഷം മദ്യപിച്ച് മൂന്നുപേരും കിടന്നുറങ്ങി. യുവാക്കള്‍ ഉറങ്ങിയ നേരത്ത് എലി കയറി പാത്രത്തിലുണ്ടായിരുന്ന മീന്‍ തിന്ന് തീര്‍ത്തു. സുരേഷും രാജേഷും ഉറക്കമെഴുന്നേറ്റപ്പോള്‍ മീന്‍ ഇല്ലാതെ പാത്രം കാലിയായി കിടക്കുന്നത് കണ്ടു. അഫ്സര്‍ മീന്‍ കഴിച്ചുവെന്നാണ് ഇരുവരും കരുതിയത്.

ഉറക്കത്തിലായിരുന്ന അഫസറിനെ വിളിച്ചെഴുന്നേല്‍പ്പിച്ച ശേഷം മീനെവിടെയെന്ന് ചോദിച്ചു. താന്‍ എടുത്തില്ലെന്ന് പറഞ്ഞുവെങ്കിലും സുഹൃത്തുക്കള്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് ഇടിക്കുകയും പൊതിരെ തല്ലുകയും ചെയ്തു. ദേഷ്യം തീരാതെ വന്നതോടെ കല്ലെടുത്ത് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

അഫ്സര്‍ മരിച്ചെന്ന് ഉറപ്പായതോടെ ഇരുവരും വീട് പൂട്ടി ഹരിയാനയിലേക്ക് കടന്നു. ആക്രി പെറുക്കുന്ന ജോലിയാണ് മൂവരും ചെയ്തുവന്നിരുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ തിരഞ്ഞെത്തിയതോടെയാണ് അഫസറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ രാജേഷിനും സുരേഷിനും മൊബൈല്‍ ഫോണില്ലാത്തതിനാല്‍ ഇവരെ തിരഞ്ഞ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മുംബൈയിലുള്ള 50 ആക്രിപെറുക്കുന്നവരെ വിളിച്ച് വരുത്തുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതില്‍ നിന്നാണ് സുരേഷിനെ ഹരിയാനയില്‍ നിന്നും രാജേഷിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. അഫ്സറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ENGLISH SUMMARY:

In a tragic incident in Goregaon, Mumbai, a 35-year-old man named Afsar was beaten to death by his friends Suresh and Rajesh on February 24, 2026. The duo suspected Afsar of eating all the fried fish kept for dinner, which was actually consumed by a rat. After the murder, the accused fled to Haryana but were tracked down by Mumbai Police after questioning 50 scrap collectors.