ഭാര്യ ഒളിപ്പിച്ചുവച്ച കാര്‍ഡ്ബോര്‍ഡ് പെട്ടി തുറന്ന ഭര്‍ത്താവ് കണ്ടത് അഞ്ച് നവജാതശിശുക്കളുടെ ജീര്‍ണിക്കുന്ന ശരീരം. ഫ്രാന്‍സിലെ ഓറഞ്ച് നഗരത്തിലാണ് സംഭവം. യുവതി തൊട്ടുമുന്നത്തെ ദിവസം ഒരു കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങളായി യുവതിയും യുവാവും തമ്മില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. പ്രസവത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം യുവതിയും ഭര്‍ത്താവ് തമ്മിലും പെട്ടിയെച്ചൊല്ലി തര്‍ക്കം ആരംഭിച്ചു.
എന്നാല്‍ തര്‍ക്കത്തിനിടെ യുവതിക്ക് ഗുരുതരമായ വയറുവേദന അനുഭവപ്പെട്ടു. പിന്നാലെ ആംബുലന്‍സ് എത്തി യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് വീട്ടില്‍ നില്‍ക്കുകയായിരുന്നു. തുര്‍ന്ന് ഇയാള്‍ തര്‍ക്കത്തിന് കാരണമായ പെട്ടി തുറന്ന് നോക്കി. പെട്ടിയില്‍ ജീര്‍ണിച്ച അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹമാണ് കണ്ടത്. ഇതോടെ ഇയാള്‍ പരിഭ്രാന്തനാകുകയും പെട്ടി എടുത്ത് ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു.
നാല് വയസുകാരന്‍റെ കൊല; കൈ കടിച്ചുമുറിച്ച നിലയില്‍; അമ്മ നരഭോജിയെന്ന് പൊലീസ് നിഗമനം...
തുടര്‍ന്ന് പെട്ടി നിരീക്ഷിച്ച ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹം തന്നെയാണിതെന്ന് ശരീരം പരിശോധിച്ച ഫോറന്‍സിക് പതോളജിസ്റ്റ് കണ്ടെത്തി. തനിക്ക് ഈ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഭര്‍ത്താവ് പൊലീസിനോട് ആണയിട്ട് പറഞ്ഞു. ഇതുകൂടാതെ യുവതി ഇപ്രാവശ്യം ഗര്‍ഭിണിയാണെന്നതും ഭര്‍ത്താവ് അറിഞ്ഞത് ഏറെ വൈകിയാണ്. യുവതിയോട് മൂന്ന് തവണ ചോദിച്ചതിന് ശേഷമാണ് യുവതി താന്‍ ഗര്‍ഭിണിയാണെന്ന് സമ്മതിച്ചത്.
ഭര്‍ത്താവിന്‍റെ മൊഴിയില്‍ ആശയക്കുഴപ്പം ഇല്ലാത്തതിനാല്‍ ഇയാളെ വെറുതേ വിട്ടു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പൊലീസിനാകൂ. ഇരുവര്‍ക്കും അടുത്ത് ജനിച്ച കുഞ്ഞിനെ കൂടാതെ എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. ഭര്‍ത്താവ് മുഴുവന്‍ സമയ ജോലിക്കാരനും ഭാര്യ വീട്ടമ്മയുമായിരുന്നു. കേസിന്‍റെ നിഗൂഢതകള്‍ പൊലീസിനെ വലിയ ആശയക്കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്.ഇതിനിടെ വാര്‍ത്ത പുറത്തുവന്നതോടെ യുവതി ദുര്‍മന്ത്രവാദിനിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും ഉയരുന്നുണ്ട്.