കരൂര്‍ ദുരന്തത്തിന്‍റെ CBI കുറ്റപത്രം ഫെബ്രുവരി രണ്ടാംവാരം പുറത്തുവരും. നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്താനാണ് സാധ്യത. പരിപാടിയുടെ സുരക്ഷയില്‍ വീഴ്ച്ച വരുത്തിയതിന് തമിഴ്നാട് പൊലീസ് ഉന്നത ഉദ്യോഗസ്ഥരും പ്രതികളായേക്കും.
വിജയ്ക്കെതിരെ തമിഴ്നാട് പൊലീസ് നല്‍കിയ മൊഴി നടന് കൂടുതല്‍ തിരിച്ചടിയായേക്കാം. 'വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് അറിയിച്ചില്ല', 'മുപ്പതിനായിരത്തിലധികം പേരെത്തിയത് അപകടകാരണമാകാം' എന്നിവയാണ് പൊലീസിന്‍റെ മൊഴി.
പൊലീസിനെക്കൂടാതെ പാര്‍ട്ടിയിലെ നേതാക്കളുടേയും വിജയ്‌യുടെ മൊഴിയും പരിശോധിക്കും. മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടോയെന്നാണ് സി.ബി.ഐ പരിശോധിക്കുക.
നേരത്തെ, ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്, ആദവ് അർജുന തുടങ്ങിയ നേതാക്കളെ കരൂരിലും ഡൽഹിയിലും വിളിപ്പിച്ച് സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിജയുടെ മൊഴിയും ഡല്‍ഹിയില്‍ വിളിച്ച് രേഖപ്പെടുത്തി. കരൂരിലെ ടിവികെയുടെ റാലിയില്‍ 41 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.