നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുന്നു. ജനങ്ങളോട് നിര്‍ദയമായി പെരുമാറുന്നുവെന്നും മാള്‍ഡയിലെ റാലിയില്‍ മോദി വിമര്‍ശിച്ചു. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വികസന പദ്ധതികള്‍ക്കും തുടക്കമിട്ടു
നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമമന്ത്രിയുടെ വിമര്‍ശനശരം. അഴിമതിയും ന്യൂനപക്ഷ പ്രീണനവും മാത്രമാണ് ടി.എം.സി സര്‍ക്കാരിന്‍റെ അജന്‍ഡ. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളില്‍ പോകാന്‍ പോലും സാധിക്കുന്നില്ല. അനധികൃത നുഴഞ്ഞുകയറ്റം ബംഗാളിന്‍റെ ജനസംഖ്യ അനുപാതത്തില്‍ കാര്യമായ മാറ്റം വരുത്തി. ബി.ജെ.പി. അധികാരത്തില്‍ എത്തിയാല്‍ ബംഗാളിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കും. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചരിത്രവിജയം നേടിയെന്നും ജെന്‍ സി വോട്ടര്‍മാര്‍ വികസന അജന്‍ഡയ്ക്കൊപ്പം നില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് മഹാരാഷ്ട്രയിലെ ജയമെന്നും മോദി പറഞ്ഞു.
മാള്‍ഡ സ്റ്റേഷനില്‍ ഹൗറ– ഗുവഹാത്തി വന്ദേഭാരത് സ്ലീപ്പറും നാല് അമൃത് ഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 3250 കോടിയുടെ റെയില്‍, റോഡ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു.