TOPICS COVERED

നിതിന്‍ നബിന്‍ സിൻഹ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷന്‍. 19ന് നാമനിര്‍ദേശ പത്രിക നല്‍കും. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ചുമതല നല്‍കിയത്.  

ഡൽഹിയിൽ 12–ാം ക്ലാസ് പൂർത്തിയാക്കിയ നിതിൻ നബീൻ യുവമോർച്ചയുടെ ദേശീയ ഭാരവാഹിയും 2023ൽ ഛത്തീസ്ഗഡിൽ പാർട്ടിയുടെ ചുമതലക്കാരനുമായിരുന്നു. നിതിൻ ഗഡ്കരിയെപ്പോലെ, നിതിൻ നബീനും സംസ്ഥാന മന്ത്രിസഭയിൽ റോഡ് നിർമാണച്ചുമതല വഹിച്ചിട്ടാണ് പാർട്ടിയുടെ ദേശീയ പദവിയിൽ എത്തുന്നത്. 1980ൽ ബിജെപി പിറന്നതിന്റെ പിറ്റേ മാസം ജനിച്ച നിതിൻ നബീന്റെ പദവി ദേശീയ നേതൃനിരയിലേക്കു മൂന്നാം തലമുറയുടെ വരവായി വ്യാഖ്യാനിക്കുന്നവരുണ്ട്.  വോട്ടർമാരുടെ എണ്ണത്തിൽ ചെറുപ്പക്കാരുടെ ശതമാനമാണു കൂടുതലെന്നതും പുതുതലമുറയെ ദേശീയതലത്തിൽ അവതരിപ്പിക്കാൻ‍ പാർട്ടിയെ പ്രേരിപ്പിക്കുന്നു.

ENGLISH SUMMARY:

Nitin Nabin Sinha is set to become the next BJP National President. He will file his nomination on the 19th and is currently the National Working President.