ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരുടെ പേരുകള്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതിന്‍റെ കണക്ക് എണ്ണിപ്പറഞ്ഞ് കൃഷിമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. പേരിന്‍റെ മുകളില്‍ ആസക്തിയുള്ള നെഹ്റുകുടുംബം ഗാന്ധിയുടെ പേര് മോഷ്ടിച്ചു എന്ന് മന്ത്രി ലോക്സഭയില്‍ പറഞ്ഞു. പിന്നാലെ, അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരുടെ പേരിലുള്ള പദ്ധതികളുടെ പട്ടിയും നിരത്തി ചൗഹാന്‍.
നെഹ്റുവിന്‍റെ പേരില്‍ 39 മെഡി. കോളജുകള്‍, ഇന്ദിരാ ഗാന്ധിയുടെ പേരില്‍ 27 പദ്ധതികള്‍, രാജീവ് ഗാന്ധിയുടെ പേരില്‍ 25 പദ്ധതികള്‍. ഇതുപോരെയെന്ന് ചോദിച്ച ചൗഹാന്‍ പക്ഷേ ഇവരെല്ലാം ഈ രാജ്യത്തെ പ്രധാനമന്ത്രിമാരായിരുന്നു എന്നത് പറഞ്ഞില്ല. നെഹ്റു സ്വാതന്ത്ര്യസമരമുന്നണിപ്പോരാളിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്നുവെന്നതും മറ്റ് രണ്ടുപേര്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുമായിരുന്നു എന്നതും സൂചിപ്പിച്ചില്ല. ഗുജറാത്തിലെ സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട് എന്നതാണ് കൗതുകകരം.