karnataka-politics

അധികാരതര്‍ക്കം രൂക്ഷമായ കര്‍ണാടക കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍. നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പരസ്യ വിഴുപ്പലക്കല്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ ഡി.കെ.ശിവകുമാറുമായി  നടന്ന പ്രാതല്‍ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ നാളത്തെ ഡല്‍ഹി യാത്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാറ്റിവച്ചേക്കും. 

മുഖ്യമന്ത്രി പദവി പങ്കിടണമെന്ന ആവശ്യമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്ത് എത്തിയതോടെയാണു തര്‍ക്കം രൂക്ഷമായത്.  ധാരണകളൊന്നുമില്ലെന്നും 5 വര്‍ഷവും സ്ഥാനത്തു തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാട് എടുത്തു. പ്രശ്നം ഹൈക്കമാന്‍ഡിനു മുന്നിലെത്തിയതോടെ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്ത ശേഷം ഡല്‍ഹിയിലെത്തിയാല്‍ മതിയെന്നു സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രാതല്‍ ചര്‍ച്ച. ചര്‍ച്ചയില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായി. നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പരസ്യ പ്രസ്താവനകളുണ്ടാവില്ല. പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന പ്രവര്‍ത്തനം ഉണ്ടാവരുതെന്നു എംഎല്‍എമാര്‍ക്ക് ഇരുവരും സന്ദേശം കൈമാറും.

ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കുമെന്ന് ഇരുവരും ആവര്‍ത്തിക്കുന്നുണ്ട്. നാളെ ഇരുവരെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് ബിജെപി. ഇന്നു നടന്നതു ബ്രേക്ക് ഫാസ്റ്റ് ചര്‍ച്ചയല്ലെന്നും ബ്രേക്കിങ് ചര്‍ച്ചയാണെന്നുമാണ് പരിഹാസം. 

ENGLISH SUMMARY:

Karnataka Congress Crisis involves a temporary ceasefire in the power struggle