nitish-kumar

Patna: Bihar Chief Minister Nitish Kumar with BJP MP Ravi Shankar Prasad during a meeting, in Patna, Tuesday.

ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.ഡി.എ നാളെ അവകാശവാദം ഉന്നയിക്കും. വ്യാഴാഴ്ച പട്ന ഗാന്ധി മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിലെ ഭിന്നത തുടരുകയാണ്. കനത്ത തോല്‍വി നേരിട്ടെങ്കിലും രാഷ്ട്രീത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബുധനാഴ്ച ബി.ജെ.പിയുടെയും ജെ.ഡി.യുവിന്‍റെയും നിയമസഭാ കക്ഷിയോഗം ചേരും. തുടര്‍ന്ന് എന്‍.ഡി.എ നേതൃയോഗത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായി ജെ.ഡി.യു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായും മുതിര്‍ന്ന പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ്ങും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. 

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഗാന്ധി മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. തേജസ്വിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ ലാലു കുടുംബത്തിലെ ഭിന്നത രൂക്ഷമായി. ലാലു പ്രസാദ് യാദവും റാബറി ദേവിയും മാനസിക പീഡനം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നുപറഞ്ഞ പ്രശാന്ത് കിഷോര്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

ENGLISH SUMMARY:

Bihar government formation is expected soon as the NDA claims to form the government tomorrow. Prime Minister Narendra Modi will attend the swearing-in ceremony at Gandhi Maidan in Patna on Thursday.