ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ ലീഡെടുത്ത് എന്‍ഡിഎ കുതിപ്പ്. മുന്നണിയില്‍ ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മത്സരത്തിലാണ് നിലവില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും. 62 ഇടത്ത് ജെഡിയു ലീഡ് ചെയ്യുമ്പോള്‍ 59 ഇടത്ത് ബിജെപിക്കാണ് മുന്നേറ്റം. 

ഇന്ത്യ സഖ്യത്തില്‍ 34 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ക്ക് 15 സീറ്റില്‍ ലീഡുണ്ട്.  കോണ്‍ഗ്രസിന്‍റെ ലീഡ് പത്ത് സീറ്റാണ്.   61 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കില്‍ 29 ഇടത്താണ് എല്‍ജെപിക്ക് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്.  

മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന വികാസ്ശീല്‍ ഇസാന്‍ പാര്‍ട്ടി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇടതു പാര്‍ട്ടികളില്‍ സിപിഐഎംഎല്ലിന് നാലിടത്തും സിപിഎമ്മിനും സിപിഐയ്ക്കും ഒരിടത്ത് വീതം ലീഡുണ്ട്. എന്‍ഡിഎ കക്ഷികളായ എച്ചഎഎംഎസ് നാലിടത്തും  രാഷ്രട്രീയ ലോക് മോര്‍ച്ച ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. എഐഎംഐഎം, ബിഎസ്പി എന്നിവര്‍ക്കും ഓരോ സീറ്റില്‍ ലീഡുണ്ട്. 

2020 തില്‍ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും എന്‍ഡിഎ സര്‍ക്കാറുണ്ടക്കാന്‍ കാരണം കോണ്‍ഗ്രസിന്‍റെ മോശം പ്രകടനമാണ്. 144 ല്‍ മത്സരിച്ച ആര്‍ജെഡി 74 ല്‍ ജയിച്ചപ്പോള്‍ 70 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്താണ് ജയിച്ചത്. ബിജെപിക്ക് 74, ജെഡിയുവിന് 43 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സീറ്റുനില. സിപിഐഎംഎല്‍ ഒന്‍പതിടത്ത് ജയിച്ചിരുന്നു. 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ ലീഡെടുത്ത് എന്‍ഡിഎ കുതിപ്പ്. മുന്നണിയില്‍ ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മത്സരത്തിലാണ് നിലവില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും. 62 ഇടത്ത് ജെഡിയു ലീഡ് ചെയ്യുമ്പോള്‍ 59 ഇടത്ത് ബിജെപിക്കാണ് മുന്നേറ്റം. 

ഇന്ത്യ സഖ്യത്തില്‍ 34 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം കോണ്‍ഗ്രസിനേക്കാള്‍ ലീഡോടെ എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 15 സീറ്റില്‍ ലീഡോടെ നാലാമതുണ്ട്. കോണ്‍ഗ്രസിന്‍റെ ലീഡ് പത്ത് സീറ്റാണ്.   61 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കില്‍ 29 ഇടത്താണ് എല്‍ജെപിക്ക് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്.  

മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന വികാസ്ശീല്‍ ഇസാന്‍ പാര്‍ട്ടി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇടതു പാര്‍ട്ടികളില്‍ സിപിഐഎംഎല്ലിന് നാലിടത്തും സിപിഎമ്മിന് ഒരിടത്തും ലീഡുണ്ട്. എന്‍ഡിഎ കക്ഷികളായ എച്ചഎഎംഎസ് നാലിടത്തും  രാഷ്രട്രീയ ലോക് മോര്‍ച്ച ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. എഐഎംഐഎം, ബിഎസ്പി എന്നിവര്‍ക്കും ഓരോ സീറ്റില്‍ ലീഡുണ്ട്. 

2020 തില്‍ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും എന്‍ഡിഎ സര്‍ക്കാറുണ്ടക്കാന്‍ കാരണം കോണ്‍ഗ്രസിന്‍റെ മോശം പ്രകടനമാണ്. 144 ല്‍ മത്സരിച്ച ആര്‍ജെഡി 74 ല്‍ ജയിച്ചപ്പോള്‍ 70 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്താണ് ജയിച്ചത്. ബിജെപിക്ക് 74, ജെഡിയുവിന് 43 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സീറ്റുനില. സിപിഐഎംഎല്‍ ഒന്‍പതിടത്ത് ജയിച്ചിരുന്നു. 

ENGLISH SUMMARY:

Bihar Election Results: NDA is leading in the Bihar Assembly elections, approaching a majority. The competition is between BJP and JDU to become the largest party in the coalition.