ബിഹാറിന്‍റെ ജനവിധി തെളിയുന്നു. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. എട്ടരയോടെ ഇ.വി.എം എണ്ണിത്തുടങ്ങി. പൂര്‍ണഫലം അറിയാന്‍ ഉച്ചകഴിയും. ആകെയുള്ള 243 സീറ്റില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 243 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 4,372 ടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
എക്സിറ്റ് പോളുകള്‍ ജയം പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. എന്നാല്‍ എക്സിറ്റ് പോളുകള്‍ തെറ്റുമെന്നും തേജസ്വി യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും മഹാസഖ്യം അവകാശപ്പെടുന്നു. സുരക്ഷ കണക്കിലെടുത്ത് പറ്റ്നയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഞായറാഴ്ചവരെ നീട്ടിയിട്ടുണ്ട്. ആഘോഷ പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.