ഹരിയാനയിലെ വോട്ടുകൊള്ള തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളിലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചു. 1.18 ലക്ഷം വോട്ടാണ് കോണ്‍ഗ്രസ്–ബിജെപി അന്തരം. എന്നിട്ടും കോണ്‍ഗ്രസിന്‍റെ വിജയം പരാജയമാക്കി മാറ്റി. 22 ലക്ഷത്തിന്റെ വോട്ട് കൊള്ള നടന്നു. 5,21,619 ഇരട്ടവോട്ടുകള്‍ ചെയ്തു. 93,174 എണ്ണം തെറ്റായ വിലാസമാണ്. 1,24,177 തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വ്യാജചിത്രങ്ങള്‍. ഇത് തിര. കമ്മിഷന്‍ നീക്കാതിരുന്നത് ബിജെപിക്ക് വേണ്ടിയാണ്.
ഒരാള്‍ 22 തവണ വോട്ടുചെയ്തെന്നു ഒരു യുവതിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. ഈ യുവതി 22 തവണ ഹരിയാനയില്‍ വോട്ടുചെയ്തു. പല പേരുകളില്‍ 10 ബൂത്തുകളില്‍ വോട്ടുചെയ്തു. യുവതി ബ്രസീലിയന്‍ മോഡല്‍ മതിയൂസ് ഫെരെരോയാണ്. ബ്രസീലിലെ മോഡല്‍ എങ്ങനെ ഹരിയാന പട്ടികയില്‍ വന്നു?. ഒരു മണ്ഡലത്തില്‍ ഒരു സ്ത്രീയുടെ ചിത്രം 100 കാര്‍ഡുകളില്‍ കണ്ടെന്നും രാഹുല്‍ തുറന്നടിച്ചു.
ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ ഹരിയാനയില്‍ വോട്ട് ചെയ്തു. ഒരു ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 66 വോട്ടര്‍മാര്‍. ജനാധിപത്യത്തെ തകര്‍ക്കാന്‍ തിര. കമ്മിഷന്‍ കൂട്ടുനില്‍ക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബിജെപിക്കായി നിലകൊണ്ടെന്നും രാഹുല്‍ ആരോപിച്ചു.