jan-suraj

TOPICS COVERED

2016 മുതല്‍ സമ്പൂര്‍ണ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബിഹാര്‍. അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം നീക്കുമെന്ന് പറഞ്ഞാണ് ജന്‍  സ്വരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ വോട്ട് പിടിക്കുന്നത്. മദ്യനിരോധനം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നാണ് പ്രശാന്ത് കിഷോറിന്‍റെ വാദം. 

സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറില്‍ നിരവധിപ്പേരാണ് വര്‍ഷംതോറും വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. സര്‍ക്കാരിനുണ്ടാക്കുന്ന നികുതി നഷ്ടം ശതകോടികളുടേത്. സ്ത്രീകളില്‍ ഒരുവിഭാഗത്തിന്‍റെ വോട്ട് കിട്ടാന്‍ മദ്യത്തിനെതിരെ വ്യാപക പ്രചാരണം ബിഹാറില്‍ വിവിധ പാര്‍ട്ടികള്‍ എന്നും നടത്താറുണ്ട്. എന്നാല്‍ പ്രശാന്ത് കിഷോര്‍ പറയുന്നത് അധികാരത്തിലെത്തിയാല്‍ മിനിറ്റുകള്‍കൊണ്ട് മദ്യനിരോധനം റദ്ദാക്കുമെന്നാണ്. മദ്യനിരോധനം ലംഘിച്ചവര്‍ക്കെതിരായ കേസ് റദ്ദാക്കുമെന്നും വാഗ്ദാനമുണ്ട്.

മദ്യവ്യാപാരവുമായി ബന്ധമുള്ള ഒബിസി യാദവ വോട്ടുകളാണ് പ്രശാന്ത് കിഷോറിന്‍റെ ഉന്നം. യുവാക്കളുടെ നിരാശ മുതലെടുത്തും അഴിമതിയാരോപണം ഉയര്‍ത്തിയും പ്രശാന്ത് കിഷോറും ജന്‍ സുരാജ് പാര്‍ട്ടിയും വലിയ പ്രചാരണമാണ് ബിഹാറില്‍ നടത്തുന്നത്.