Prime Minister Narendra Modi and Bihar Chief Minister Nitish Kumar being garlanded during a public meeting ahead of the state Assembly elections, in Samastipur district.

Prime Minister Narendra Modi and Bihar Chief Minister Nitish Kumar being garlanded during a public meeting ahead of the state Assembly elections, in Samastipur district.

ബിഹാറിൽ എൻ.ഡി.എ ക്യാംപിൽ ആവേശം പടർത്തി പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. സമസ്തിപുരിൽ റാലിയോടെയായിരുന്നു തുടക്കം. കർപ്പൂരി ഠാക്കൂറിന് ആദരമർപ്പിച്ചു. സന്ദർശനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ പ്രഖ്യാപിച്ചതോടെ മഹാ സഖ്യവും ആവേശത്തിലായി. 

കർപ്പൂരി ഗ്രാമത്തിൽ നിന്നുതന്നെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതിന് രാഷ്ട്രയ പ്രാധാന്യം ഏറെ. 30 ശതമാനം വരുന്ന പിന്നോക്ക വിഭാഗ വോട്ടർമാരെ ആകർഷിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും ചിരാഗ് പാസ്വാൻ അടക്കം ഘടകകക്ഷി നേതാക്കളും എത്തിയതോടെ മുന്നണിയുടെ ശക്തി പ്രകടനവുമായി. 1978 ൽ പിന്നോക്ക സംവരണമേർപ്പെടുത്തിയതിന്‍റെ പേരിൽ കർപ്പൂരി ഠാക്കൂറിനെ ബി.ജെ.പി എതിർത്തത് ഓർമിപ്പിച്ചാണ്  കോൺഗ്രസ് മോദിയെ പ്രതിരോധിക്കുന്നത്.

മഹാസഖ്യത്തിന്‍റേതുപോലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനോ ഒരുമിച്ച് വാർത്താ സമ്മേളനം നടത്താനോ എന്‍ഡിഎയ്ക്ക് കഴിയാത്തതെന്തെന്ന് തേജസ്വി യാദവ് ചോദിച്ചു. 

ENGLISH SUMMARY:

Bihar Election Campaign witnesses a surge in activity as the Prime Minister kicks off election rallies, energizing the NDA camp. The campaign began in Samastipur, paying tribute to Karpoori Thakur.