പ്രായപരിധിയിൽ ഇളവ് നേടി സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേരളമടക്കം സംസ്ഥാന ഘടകങ്ങളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ഡി.രാജ പാർട്ടി തലപ്പത്ത് സ്ഥാനം ഉറപ്പിച്ചത്. ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിഞ്ഞു. കെ.പ്രകാശ് ബാബുവിനെയും പി.സന്തോഷ് കുമാറിനെയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.