ചണ്ഡിഗഡിലെ സിപിഐയുടെ 25–ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും. ചുവപ്പിന്‍റെ പൈതൃകം പേറുന്ന പഞ്ചാബിന്‍റെ മണ്ണിൽ അഞ്ച് ദിവസം നീണ്ട പാർട്ടി കോൺഗ്രസിലേക്ക് ഒരു എത്തിനോട്ടം.
മൊഹാലിയിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വമ്പൻ പ്രകടനത്തോടെയായിരുന്നു ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. 24 സംസ്ഥാനങ്ങളിൽനിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 712 പ്രതിനിധികൾ. ചണ്ഡിഗഡിലെ സുധാകർ റെഡ്ഡി നഗറിലേക്ക് ഓരോ ദിനവും സമ്മേളനം കാണാൻ എത്തിയവരും നിരവധി. ഛത്തീസ്ഗഡിലെ സിപിഐയുടെ മലയാളിയായ സംസ്ഥാന സെക്രട്ടറി സി.പി.ഷാജിയടക്കം നേതാക്കൾ പാർട്ടിയുടെ ഭാവിയിൽ വലിയ പ്രതീക്ഷയുള്ളവരാണ്.
അപൂർവം ചിത്രങ്ങളുള്ള ഫോട്ടോ എക്സിബിഷനുകൾ കാണാൻ എല്ലാ ദിവസവും വലിയ തിരക്കായിരുന്നു. കാനം രാജേന്ദ്രന്‍റെ പേരിലുള്ള കവാടം കടന്ന് വന്നവർക്കെല്ലാം പാർട്ടി കോൺഗ്രസ് വേദിയിലെ കാഴ്ചകൾ അത്രയേറെ ഇഷ്ടപ്പെട്ടു.