വോട്ട് കൊള്ളയ്ക്കായി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ റിമോട്ട് കൺട്രോൾ പാവയാക്കി എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയിലായിരുന്നു വിമര്‍ശനം. വോട്ട് കൊള്ള നടന്നില്ലായിരുന്നുവെങ്കിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലായിരുന്നു എന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
വോട്ടര്‍ അധികാര്‍ യാത്ര അവസാന ലാപിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ നേതാക്കള്‍ സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കടന്നാക്രമിക്കുന്നത് തുടരുകയാണ്. ഇന്ന് രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും പ്രിയങ്ക ഗാന്ധിക്കുമൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും യാത്രയില്‍ പങ്കെടുത്തു. സുതാര്യമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി എവിടെയും അധികാരത്തില്‍ വരില്ലെന്ന് സ്റ്റാലിന്‍ പരിഹസിച്ചു.
വോട്ട് കൊള്ളയാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും, ഇല്ലായിരുന്നെങ്കില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലായിരുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ദർഭംഗയിൽ നിന്നും സീതാമണ്ടിയിലേക്കായിരുന്നു ഇന്നത്തെ വോട്ടര്‍ അധികാര്‍ യാത്ര.