വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ബിഹാറിൽ നടക്കുന്നത് വോട്ട് മോഷണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ തട്ടിപ്പിനൊപ്പം നില്‍ക്കുന്നു എന്നും സത്യം പറയുന്നവര്‍ക്കെതിരെ FIR ഇടുന്നു എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബൂത്ത് തല ഓഫീസര്‍മാര്‍ കള്ള ഒപ്പിട്ട് ഫോമുകള്‍ സമര്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. അതേസമയം ഇനി ഫോം പൂരിപ്പിക്കാനുള്ളത് 6.85% പേര്‍ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. '
ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ട ഫോമുകളില്‍ കൂടുതലും ബൂത്ത് തല ഓഫീസര്‍മാര്‍ തന്നെ നല്‍കിയതാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ആരോപണം ആദ്യമുന്നയിച്ചത്. ഇക്കാര്യം ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ അജിത് അഞ്ജുവിനെതിരെ ബിഹാര്‍ പൊലീസ് മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് FIR ഇടുകയും ചെയ്തിരുന്നു. . ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ട് മോഷണം കയ്യോടെ പിടിക്കപ്പെട്ടു. കമ്മീഷൻ്റെ കള്ളത്തരം തുറന്നുകാട്ടുന്നവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണ്.
ബിജെപിയുടെ കള്ളത്തരത്തിൻ്റെ ഭാഗമാണ് കമ്മീഷനുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇതുവരെ 6കോടി ,99 ലക്ഷത്തി 92 ആയിരത്തി 926 പേർ ഫോം നൽകി എന്നാണ് തരിഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. മൂന്നുതവണ BLO-മാർ വീടുകളിലെത്തിയിട്ടും കണ്ടെത്താനാകാത്ത വോട്ടർമാർക്കായി പ്രത്യേക നടപടി സ്വീകരിക്കും. മരിച്ചവര്‍, താമസം മാറിയവര്‍, ഒന്നിലധികം ഇടങ്ങളിൽ പേരുചേർത്തവര്‍ എന്നവരുടെ വിവരങ്ങൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.