BJP ദേശീയ അധ്യക്ഷത്തിരഞ്ഞെടുപ്പ് ഈ മാസംതന്നെ നടന്നേക്കും. 28 സംസ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പാര്‍ട്ടി ഭരണഘടനയനുസരിച്ച് പകുതി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാം.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നിലച്ച സംസ്ഥാന ഘടകങ്ങളിലെ തിരഞ്ഞെടുപ്പ് ബി.ജെ.പി. അതിവേഗം പൂര്‍ത്തിയാക്കുകയാണ്. രണ്ടാഘട്ടത്തില്‍ ഏഴു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും അധ്യക്ഷന്‍മാരെ നിയമിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മിസോറം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ബംഗാളില്‍ ഇന്ന് അധ്യക്ഷനെ പ്രഖ്യാപിക്കും. നേരത്തെ 19 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഭരണഘടനയനുസരിച്ച് പകുതി സംസ്ഥാനങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാം. എന്നാല്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമെ തിരഞ്ഞെടുപ്പുണ്ടാകു. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് പുതിയ അധ്യക്ഷന്‍ വന്നേക്കും. ഒരു ഡസനോളം പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.