ഡല്‍ഹിയില്‍ ചേരികൾ പൊളിച്ചുനീക്കുന്നതിനെതിരെ ജന്തർ മന്തറിൽ കനത്ത പ്രതിഷേധമുയര്‍ത്തി ആം ആദ്മി പാര്‍ട്ടി. ബിജെപി സര്‍ക്കാര്‍ അഞ്ചുമാസം കൊണ്ട് ഡൽഹിയെ തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നുണയനാണെന്നും എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.
ഡൽഹിയിൽ അധികാരത്തിന് പുറത്തായ അരവിന്ദ് കേജ്‌രിവാളും സംഘവും തിരിച്ചുവരാൻ പതിനെട്ടടവും പയറ്റുകയാണ്. അനധികൃത ചേരികൾ പൊളിച്ചുനീക്കുന്നതിലെ ജനരോഷം മുതലെടുക്കാനാണ് ജന്തർ മന്തറിലെ സമരം.
ബിജെപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് കേജ്‍രിവാള്‍ അണികളെ കയ്യിലെടുത്തത്.
ഡല്‍ഹിയിലെ വന്‍ തോല്‍വിക്ക് പിന്നാലെ തണുപ്പന്‍ മട്ടിലായ ആം ആദ്മി പാര്‍ട്ടിയെ പഞ്ചാബിലെയും ഗുജറാത്തിലെയും നിയമസഭ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളാണ് വീണ്ടും സജീവമാക്കിയത്.