പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ 22 മിനിറ്റിനുള്ളിൽ തകർത്തത് ക്യാമറയിൽ റെക്കോർഡ് ചെയ്തതുകൊണ്ട് ആരും തെളിവ് ചോദിക്കില്ലെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ റാലിയിലാണ് പ്രതിപക്ഷത്തെ ഉന്നമിട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി പഞ്ച് ഡയലോഗുകള്‍ നിര്‍ത്തി കൃത്യമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി പരിപാടികളിൽ ഉടനീളം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെതിരെ തുറന്നടിച്ചു. അതിനിടെ, പഹൽഗാം ആക്രമണവും വെടി നിർത്തൽ ധാരണയും സംബന്ധിച്ച് ഉയർന്നിട്ടുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂർ പരാജയമെന്നും, പഹൽഗാമിൽ 26 നിരപരാധികളെ ഭീകരവാദികൾ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രധാനമന്ത്രി കത്ത് നൽകി
അതിനിടെ, സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ ജമ്മു കാശ്മീർ മന്ത്രിസഭായോഗം തീരുമാനിച്ചു.