യമുനാനദീ ശുചീകരണം ഉറപ്പുനല്‍കി ഡല്‍ഹിയില്‍ അധികാരം പിടിച്ച ബി.ജെ.പിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ എത്തിയത് യമുനാതീരത്ത്. ആദ്യ മന്ത്രിസഭായോഗത്തിന് തൊട്ടുമുന്‍പ് വസുദേവ് ഘാട്ടിലെത്തിയ മന്ത്രിമാര്‍ ആരതിയിലും പൂജകളിലും പങ്കെടുത്തു.
പുതിയ സര്‍ക്കാരിന്‍റെ തുടക്കം യമുനയില്‍നിന്ന്. സെക്രട്ടേറിയറ്റില്‍ എത്തി ചുമതല ഏറ്റെടുത്തശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വസുദേവ് ഘാട്ടിലേക്ക്. പിന്നെ പ്രത്യേക പൂജകളും ആരതിയും. യമുനാനദി ശുചീകരണത്തിനാണ് സര്‍ക്കാരിന്‍റെ പ്രഥമപരിഗണനയെന്ന് മുഖ്യമന്ത്രി മനോരമ ന്യൂസിനോട.
യമുനയുടെ പുനരുദ്ധാരണത്തിനുള്ള വിശദമായ രൂപരേഖയും മന്ത്രി നോക്കിക്കണ്ടു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധമായിരുന്നു യമുനാനദി ശുചീകരണം. കറുത്ത് കലങ്ങിയൊഴുകുന്ന യമുന വൃത്തിയാക്കാന്‍ കഴിഞ്ഞ 10 വര്‍ഷമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന പ്രചാരണം ഫലംകാണുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പുതന്നെ ബി.ജെ.പി യമുനാ ശുചീകരണവും ആരംഭിച്ചിരുന്നു.