കാല്‍നൂറ്റാണ്ടിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക്. വ്യക്തമായ മേല്‍ക്കൈയോടെയാണ് ബിജെപിയുടെ കുതിപ്പ്. പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ഡല്‍ഹി കലാപമുണ്ടായ മേഖലകളിലും ബിെജപി മുന്നിലാണ്. ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി രംഗത്തെത്തി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. കേജ്‌രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്ദേവ.
Read Also: മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും: ബിജെപി
അതേസമയം, തുടക്കത്തില്‍ പിന്നിലായിരുന്ന എഎപി ലീഡ് നിലയില്‍ ഒരു ഘട്ടത്തില്‍ ബിജെപിയുടെ അടുത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും താഴേക്കു പോയി.
അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം പ്രമുഖ നേതാക്കള്‍ പിന്നിലാണ്. വോട്ടെണ്ണലില്‍ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ മുഖ്യമന്ത്രിക്കായില്ല. ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന മനീഷ് സിസോദിയ മുന്നില്‍. സത്യേന്ദ്ര ജെയിന്‍ പതിനായിരത്തിനടുത്ത് വോട്ടിന് പിന്നില്‍.
കോണ്‍ഗ്രസ് ലീഡ് നിലയില്‍ പൂജ്യത്തിലൊതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.