ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. 35 മുതൽ 60 വരെ സീറ്റു നേടുമെന്നാണ് പ്രവചനങ്ങൾ. ജേണോ മിററും വീപ്രീസൈഡും മാത്രമാണ് എഎപിയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്. കോൺഗ്രസിന് 3 സീറ്റുകൾ വരെ ലഭിച്ചേക്കും
ബിജെപിക്ക് തിരിച്ചു വരവ് നൽകുന്നതുമാകും രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രവചനങ്ങൾ. പീപ്പിൾ പൾസ് ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകൾ പ്രവചിക്കുന്നു. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും പറയുന്നു. മാട്രിസ് ബിജെപിക്ക് 35 - 40 വരെയും എഎപിക്ക് 32 - 37 വരെയും കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നുണ്ട്.
Read Also: ഡല്‍ഹിയില്‍ ഭേദപ്പെട്ട പോളിങ്; പലയിടത്തും സംഘര്‍ഷം
ജെവിസി എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 45 വരേയും എഎപി 22മുതൽ 31 വരേയും കോൺഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടും. പീപ്പിൾ ഇൻസൈറ്റും പി - മാർക്യുവും പോൾ ഡയറിയും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിട്ടത്. എ.എ.പി എക്സിറ്റ് പോളുകളെ തള്ളിയപ്പോൾ ഡൽഹിയിൽ ദുരന്തം മാറുന്നുവെന്ന് ബിജെപി
ജേണോ മിറർ 45 മുതൽ 48 വരെ സീറ്റോടെ എഎപി ഭരണം പിടിക്കും എന്നാണ് പറയുന്നത് . വീപ്രീസൈഡ് 46 മുതൽ 52 വരെ സീറ്റ് എഎപിക്ക് പ്രവചിക്കുന്നു. എക്സിറ്റ് പോളുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
അതേസമയം, എക്സിറ്റ്പോൾ ഫലങ്ങൾക്ക് പിന്നാലെ തുടർ നീക്കങ്ങൾ സംബന്ധിച്ച ആലോചനകളിലേക്ക് കടക്കുകയാണ് ബിജെപി.