ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നാണ് ലൈംഗികത. എന്നാല്‍ വലിയൊരു ശതമാനം ആളുകളും തങ്ങളുടെ പങ്കാളി ലൈംഗികതയില്‍ താല്‍പര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമാനമായ കേസില്‍ സുപ്രധാനമായ പ്രസ്താവന നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതി വരെയെത്തിയ കേസില്‍ സുപ്രീം കോടതിയാണ് വിവാഹമോചനത്തെക്കുറിച്ചുള്ള സുപ്രധാന പ്രസ്താവ നടത്തിയത്. 

2007ലാണ് കേസിനാസ്പദമായ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും യുവതി യുവാവില്‍ നിന്ന് മാറിയാണ് കിടന്നത്. യുവാവ് പലതവണ പറഞ്ഞിട്ടും യുവതി യുവാവിനെ അടുപ്പിച്ചില്ല. രണ്ട് വര്‍ഷം ഇത് തുടര്‍ന്നു. ഒടുവില്‍ യുവാവ് 2009ല്‍ വിവാഹമോചനത്തിന് അപ്പീല്‍ നല്‍കി. എന്നാല്‍ കുടുംബകോടതി ഇത്ര നിസാരമായ കാര്യത്തിന് വിവാഹമോചനം അനുവദിക്കുകയില്ല എന്ന് പറഞ്ഞ് കേസ് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഏറെ നാള്‍ കേസിന് പിന്നാലെ നടന്ന യുവാവ് വിവാഹം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി നേടി വിവാഹമോചിതനായി. 

എന്നാല്‍ വിവാഹമോചനത്തിന് താല്‍പര്യമില്ലെന്നറിയിച്ച് യുവതി സുപ്രീം കോടതിയിലേക്ക് പോകുകയായിരുന്നു. താന്‍ ഭര്‍ത്താവിനോട് ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ല എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. 

എന്നാല്‍ യുവതിയും യുവാവും 15 വര്‍ഷത്തോളമായി വ്യത്യസ്തമായാണ് ജീവിക്കുന്നത്. ആയതിനാല്‍ വിവാഹം തുടരുന്നതില്‍ കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കാരണമൊന്നുമില്ലാതെ ലൈംഗികബന്ധം നിഷേധിക്കുന്നത് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണമായി കണക്കാക്കാം എന്ന് സുപ്രീംകോടതി പറഞ്ഞത്. 

ENGLISH SUMMARY:

Supreme Court India has ruled that denial of sexual intimacy without reason can be a ground for divorce. This landmark decision addresses the importance of sexual relations in marriage and provides legal recourse for those facing such issues.