ശബരിമല യുവതീ പ്രവേശനമടക്കം പുനഃപരിശോധനയ്ക്കായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് രൂപീകരിച്ചത്. ചീറ്റ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്നയും അംഗമാണ്.
ജസ്റ്റിസ് ബി.വി.നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, അഹസനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, എ.ജി.മാസി, പിബി വരാലെ, ആർ.മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരും അംഗങ്ങളാണ്.
അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീകോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്. യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് ആദ്യം. ഏപ്രിൽ 7, 8, 9 തീയതികളിൽ ആണ് എതിര്‍ക്കുന്നവര്‍ വാദിക്കുക. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.