വിവാഹപ്രായത്തെയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെയും ഒന്നിന് കൂട്ടിക്കെട്ടേണ്ടെന്ന് പറയുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെങ്കിലും ഒന്നിച്ച് ജീവിക്കാമെന്നാണ് കോടതി പറയുന്നത്. 18 വയസായ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്. വിവാഹപ്രായം ആയിട്ടില്ലെന്ന് പറഞ്ഞ് ലിവ് ഇന്‍ ബന്ധങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സാരം.
18 വയസുള്ള യുവതിയും 18 വയസുള്ള യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരുടെയും കുടുംബം എതിര്‍ത്തതോടെയാണ് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്. തങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണെന്നും ഇതിനായി ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ലിവ് ഇന്‍ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ ഇരുവരെയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നും കോടതിയെ അറിയിച്ചിരുന്നു. . പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വന്നതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്
ലിവ്-ഇൻ ബന്ധങ്ങൾ ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധമോ കുറ്റകരമോ അല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.ഹർജിക്കാർക്ക് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ കോടതി, ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.