സൂപ്രീം കോടതി, എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി. ഫോൺ സംഭാഷണം തെളിവായി കാണാനാവില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇത് ഒട്ടേറെ വിവാഹമോചനക്കേസുകളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.
വിവാഹമോചനക്കേസിൽ, ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് തെളിവായി ഹാജരാക്കിയപ്പോൾ, സ്വകാര്യത ചൂണ്ടിക്കാട്ടി ആ തെളിവുകൾ പരിഗണിക്കാനാകില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.
വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുമ്പോൾ അത് മൗലികാവകാശത്തിന്റെ ലംഘനമായി കാണാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യതയുടെ ലംഘനമില്ലെന്നും കോടതി നിരീക്ഷിച്ചു.
'ഫോൺ സംഭാഷണം തെളിവാണ്' എന്നും 'പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാം' എന്നും സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കിയതോടെ, വിവാഹമോചന കേസുകളിലെ തെളിവ് ശേഖരണത്തിലും വിധി നിർണ്ണയത്തിലും ഇത് നിർണായക സ്വാധീനം ചെലുത്തും.