New Delhi: President Droupadi Murmu administers the oath of office to Justice Bhushan Ramkrishna Gavai as the 52nd Chief Justice of India during a ceremony, at Rashtrapati Bhavan in New Delhi, Wednesday, May 14, 2025. (PTI Photo/Ravi Choudhary) (PTI05_14_2025_000038B)
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ബി.ആർ.ഗവായ് ചുമതലയേറ്റത്.
മലയാളി ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനും ആദ്യ ബുദ്ധമത വിശ്വാസിയുമാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഗവായ് 2019ലാണ് സുപ്രീംകോടതി ജഡ്ജിയായത്. മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയുടെ മകനാണ് ബി.ആർ.ഗവായ്.
ENGLISH SUMMARY:
Justice Bhushan Ramkrishna Gavai was sworn in as the 52nd Chief Justice of India on May 14, 2025, at a ceremony held at Rashtrapati Bhavan. President Droupadi Murmu administered the oath of office. Justice Gavai succeeds Justice Sanjiv Khanna, who retired on May 13, 2025. Notably, Justice Gavai is the first Buddhist and only the second Dalit to hold the position of Chief Justice of India, marking a significant milestone in the nation's judicial history