stalin-rss

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശമവുമായി ടിവികെ. ആര്‍എസിഎസിന്‍റെ യൂണിഫോം ധരിച്ചിരിക്കുന്ന സ്റ്റാലിന്‍റെ മോര്‍ഫ് ചെയ്ത ഫോട്ടോയാണ് ടിവികെ ഔദ്യാഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്റ്റാലിന്‍ അഥവ സവര്‍ക്കര്‍ 2.0 എന്ന ക്യാപഷനും ചിത്രത്തോടൊപ്പമുണ്ട്. 

സ്റ്റാലിനും, മകനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനും ഒന്നിച്ച് ആര്‍എസിഎസിന്‍റ യൂണിഫോമില്‍ പ്രതിഞ്ജയെടുക്കുന്ന രീതിയിലുള്ള മറ്റൊരു എഐ ഫോട്ടോയും ടിവികെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് സനാതനമല്ല സന്താനമാണ്' എന്ന ക്യാപ്ഷനും ഫോട്ടോയോടൊപ്പമുണ്ട്. 

അതേസമയം ഇന്ന് ചേര്‍ന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണ നല്‍കാമെന്ന നിര്‍ണായക തീരുമാനം ഡിഎംകെ എടുത്തത്. മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചുള്ളതാണ് പുതിയ ബില്ലെന്നും 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുന്നെന്നും ഡിഎംകെ അറിയിച്ചു. എട്ടുമാസം മുന്‍പ് മണ്ഡല പുനര്‍നിര്‍ണയ ബില്‍ കത്തിച്ച് പ്രതിഷേധിച്ച ഡിഎംകെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ മണ്ഡലപുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനാണ് തീരുമാനം. രാവിലെ ഡിഎംകെ ആസ്ഥാനത്ത് അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് പ്രമേയം പാസാക്കിയത്.

50 ശതമാനം സീറ്റ് വർധിക്കുമ്പോൾ തമിഴ്‌നാടിന്റെ സീറ്റ് വിഹിതം 7.21 ശതമാനമായി കൂടുമെന്നും സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഇതിലൂടെ ഉറപ്പിക്കാൻ കഴിയുമെന്നും ഡിഎംകെ പറയുന്നു. തീരുമാനത്തിൽ രാഷ്‌ട്രീയമില്ലെന്നും ഫെയര്‍ ഡിലിമിറ്റേഷന്‍ വേണമെന്നാണ് ആദ്യം മുതലേ ഡിഎംകെ ആവശ്യപ്പെട്ടതെന്നും എ. രാജ എംപി പറഞ്ഞു.‌ 1971ലെ സെന്‍സസ് പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അനുപാതം 25 വര്‍ഷത്തേക്ക് തുടരണമെന്നും 7.18 ശതമാനമെന്ന സംസ്ഥാന സീറ്റ് വിഹിതം നിലനിര്‍ത്തണമെന്നുമായിരുന്നു ഡിഎംകെ കേന്ദ്രത്തിന് മുന്നില്‍ വച്ചിരുന്ന ഉപാധി. ഇത് അംഗീകരിക്കപ്പെട്ടതിനാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Tamilaga Vettri Kazhagam (TVK) launched a sharp attack on DMK president and Tamil Nadu Chief Minister M.K. Stalin—calling him "Savarkar 2.0"—after the DMK decided to support the new delimitation bill being introduced in Parliament on Monday. TVK shared morphed images showing Stalin and his son, Leader of the Opposition Udhayanidhi Stalin, in RSS uniforms on social media. Meanwhile, following an emergency meeting of DMK MPs chaired by Stalin, the party passed a resolution backing the bill, stating that its conditions were met—including a 50% seat increase that would raise Tamil Nadu's share to 7.21% and preserve representation—marking a U-turn eight months after the DMK protested by burning the earlier bill