sudhakaran-k
  • വിദേശത്തുള്ള കെ.സുധാകരന്‍ എംപിയെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല.

വിദേശത്തുള്ള കെ.സുധാകരന്‍ എംപിയെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം തന്നെ അറിയിച്ചിട്ടാണ് സുധാകരൻ വിദേശത്ത് പോയതെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. Also Read: 50% സീറ്റ് വർധന അംഗീകരിച്ചു; മണ്ഡല പുനർനിർണയ ബില്ലിന് ഡി.എം.കെ. പിന്തുണ


പ്രതിപക്ഷത്ത് വിള്ളൽ വരുത്തി മണ്ഡല പുനർനിർണയ ഭരണഘടന ഭേദഗതി ബില്ല് കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരാനി‌രിക്കെ മുഴുവൻ എംപിമാരുടെയും ഹാജർ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടയിലാണ് വിദേശത്തേക്ക് പോയ കെ സുധാകരനെ ബന്ധപ്പെടാൻ ആകാതെ നേതാക്കൾ നട്ടംതിരിയുന്നത്. അമേരിക്കയിൽ വിദഗ്ധ ചികിത്സയ്ക്കായി കെ.സുധാകരൻ കുടുംബത്തിനൊത്ത് വ്യാഴാഴ്ച രാത്രിയാണ് അബുദാബിയിലേക്ക് പറന്നത്.

തിങ്കളാഴ്ച ബില്ല് അവതരിപ്പിക്കാനിരിക്കെ സുധാകരനെ ബന്ധപ്പെടാൻ കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെ നേതാക്കൾ പലവഴി നോക്കിയെങ്കിലും കഴിഞ്ഞിട്ടില്ല. രണ്ടുദിവസം അബുദാബിയിൽ തങ്ങിയ ശേഷം സുധാകരൻ അമേരിക്കയിലേക്ക് പോകുമെന്നാണ് കുടുംബം സൂചിപ്പിക്കുന്നത്. അതേസമയം, എല്ലാ കോൺഗ്രസ് എംപിമാരും പാർലമെന്റിൽ ഹാജരായി ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന്  മന്ത്രി കെ.മുരളീധരൻ പ്രതികരിച്ചു.

ENGLISH SUMMARY:

Congress is facing uncertainty over K. Sudhakaran's attendance at the upcoming special Parliament session as he is currently abroad. He travelled to Abu Dhabi with his family before proceeding to the United States for specialised medical treatment. Despite repeated attempts, senior Congress leaders have been unable to contact him. With the Delimitation Constitutional Amendment Bill scheduled to be introduced, Congress is making efforts to ensure the presence of all its MPs to oppose the legislation.