സഹപാഠിയെ നാല് തവണ കുത്തി പരുക്കേൽപ്പിച്ച് വിദ്യാർഥി. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി മേഖലയിലെ സർക്കാർ സ്കൂളിന് പുറത്തുവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തി പരുക്കേല്‍പ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഏകദേശം 15 ദിവസം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്ന് ആക്രമണത്തിനിരയായ വിദ്യാർഥി മറ്റൊരു വിദ്യാർഥിയുടെ തൊപ്പി കീറിയിരുന്നുവെന്നും ഇതിനുള്ള പ്രതികാരമായാണ് സഹപാഠിയെ ആക്രമിച്ചതെന്നുമാണ് വിദ്യാര്‍ഥി മൊഴി നല്‍കിയിരിക്കുന്നത്. മറ്റെന്തെങ്കിലും കാരണം അക്രമത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് ഫോറൻസിക്, ക്രൈം വിഭാഗങ്ങൾ എത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.