sonam-wangchuk

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. തന്‍റെ വീടിന് ചുറ്റും പൊലീസും അര്‍ദ്ധസൈനികരും അടങ്ങുന്ന ഇരുപത്തിയഞ്ചോളം വരുന്ന സംഘത്തെ  വിന്യസിച്ചിട്ടുണ്ടെന്നും  സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസപ്പെടുത്തിയിരിക്കുകയാണെന്നും സോനം വാങ്ചുക് പറഞ്ഞു. ലഡാക്കിൽ പുതിയ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വീടിനു ചുറ്റും സായുധ സേനയെ വിന്യസിച്ചത്.

ഭരണകൂടത്തിന്‍റെ ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന്  അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യാതെ എങ്ങനെയാണ് സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ കഴിയുന്നതെന്നും സോനം വാങ്ചുക് ചോദിച്ചു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ബുധനാഴ്ച്ച രാത്രി മുതല്‍ തന്‍റെ വീടിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങളും ടെന്‍റുകളുമടക്കും തമ്പടിച്ചിരിക്കുന്ന വിവരം സോനം വാങ്ചുക് പറഞ്ഞത്.  

എന്നാൽ ലഡാക്ക് ഭരണകൂടവും പൊലീസും സോനം വാങ്ചുക് വീട്ടുതടങ്കലിലാണെന്ന ആരോപണം തള്ളി. അദ്ദേഹത്തോട് വീട്ടിൽ തുടരാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 

ലഡാക്കിലെ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് സമയക്രമീകരണത്തിനെതിരെ ലേ അപെക്സ് ബോഡിയുടെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും നേത‍ൃത്വത്തില്‍ സമരം നടത്താനിരിക്കവെയാണ് പൊലീസിന്‍റെ ഈ നടപടി. ഡിസംബര്‍ നാലിനാണ് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്. 

തിരഞ്ഞെടുപ്പിന് ശൈത്യകാലം തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സമരം. തണുപ്പുകാലത്ത് ലഡാക്കിലെ ജനങ്ങളിൽ വലിയൊരു വിഭാഗം പ്രദേശത്തുനിന്ന് മാറിനിൽക്കുമെന്നും അതുകൊണ്ടുതന്നെ ഈ സമയത്തെ തെരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ലെന്ന് സോനം വാങ്ചുക്ക് പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Renowned climate activist Sonam Wangchuk has claimed that he has been placed under house arrest, with dozens of security personnel surrounding his residence in Ladakh to restrict his movement. The restrictions come as Wangchuk and local representative groups prepare for intense protests against holding the autonomous hill development council elections during the harsh winter months. While Wangchuk stated he will challenge the administration's actions legally, local police and authorities have dismissed the house arrest allegations, maintaining that he was merely advised to stay home. The tensions highlight growing friction over election scheduling and administrative policies in the regio