sonam-wangchuk-protest

TOPICS COVERED

സോനം വാങ്ചുക്കിന്റെ ഉടമസ്ഥതയിലുള്ള ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്, ലഡാക്കിനോട് (HIAL) ക്ലാസുകൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ലഡാക്ക് ഭരണകൂടം. സ്ഥാപനത്തിന് കീഴിലുള്ള ഡെസേർട്ട് ഫ്ലവർ സ്കൂളിലെ (Desert Flower School) ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാനാണ് ഭരണകൂടം നോട്ടിസ് അയച്ചിരിക്കുന്നത്. ആവശ്യമായ അനുമതികൾ നേടാതെയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചതെന്ന് ല‍ഡാക്ക് ഭരണകൂടം ആരോപിച്ചു.

ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന് അനുവദിച്ച ഭൂമി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്കിടയിലാണ് ഈ നടപടി. കോടതിയുടെ അന്തിമ ഉത്തരവുകൾ വരുന്നത് വരെ സ്കൂളുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകരുതെന്ന് ലേ തഹസിൽദാർ ഓഫിസിൽ നിന്ന് പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.

സ്ഥാപനത്തിനായി അനുവദിച്ച 1,076 കനാൽ ഭൂമി ഭരണകൂടം റദ്ദാക്കിയിരുന്നു. ഇത് സംബന്ധിച്ച കേസാണ് ജമ്മു കാശ്മീര്‍, ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും പാലിക്കുന്നതിൽ എച്ച്ഐഎൻഎൽ (HIAL) പരാജയപ്പെട്ടുവെന്നാണ് ലഡാക്ക് ഭരണകൂടത്തിന്റെ വാദം.

ലഡാക്കിലെ വിവിധ വിഷയങ്ങളിലെ തന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും പ്രതിഷേധങ്ങളും കാരണം ഭരണകൂടം ബോധപൂർവ്വം തന്നെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്ന് സോനം വാങ്ചുക്ക് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഭരണകൂടം പാടെ തള്ളിക്കളഞ്ഞു.

ENGLISH SUMMARY:

The Ladakh administration has issued a notice ordering Sonam Wangchuk's Himalayan Institute of Alternatives, Ladakh (HIAL) to immediately halt all classes and activities at its Desert Flower School. Authorities claimed that the school was operating without securing the required official permissions and clearances. This regulatory action comes amid an ongoing legal battle in the High Court regarding the cancellation of 1,076 kanals of land previously allotted to the institute