rasagula-death

രസഗുളയാണെന്ന് തെറ്റിദ്ധരിച്ച് നാടൻ ബോംബ് വായിലേക്കിട്ട മധ്യപ്രദേശ് ദിൻഡോരി സ്വദേശി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. വായിലേക്ക് വെച്ചയുടൻ ബോംബ് പൊട്ടിത്തെറിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് കോത്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പദാരിയ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ദാരുണ സംഭവം നടന്നത്.

രാജേന്ദ്ര ബരോതിയ സ്വന്തം വീട്ടിലിരിക്കുമ്പോൾ രാം ഭഗത് ബരോതിയ എന്നയാള്‍ അവിടെയെത്തുകയും തുടർന്ന് ഇരുവരും സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. സംസാരത്തിനിടയിൽ രാം ഭഗത് അയാൾക്ക് ഒരു നാടൻ ബോംബ് കൈമാറുകയും അതൊരു രസഗുളയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

‘ആ വസ്തു എടുത്തു വായിൽ വെച്ച് കടിച്ചയുടൻ ശക്തമായ സ്ഫോടനം ഉണ്ടാകുകയായിരുന്നു. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ഒരു ബോംബ് ആയിരുന്നു അത്. സ്ഫോടന ശബ്ദം കേട്ട് ഞങ്ങൾ അയൽക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു," രാജേന്ദ്രന്റെ ഭാര്യ സുശീല പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി. രാം ഭഗത്തിനൊപ്പം മറ്റൊരാളേയും കൂടി കസ്റ്റഡിയിൽ എടുത്തതായി കോത്‌വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദുർഗ്ഗാ പ്രസാദ് നാഗ്പുരെ അറിയിച്ചു. അവിടെ ഇരുട്ടായിരുന്നതിനാൽ തനിക്ക് കിട്ടിയത് ബോംബ് ആണോ രസഗുളയാണോ എന്ന് രാജേന്ദ്രന് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് നാഗ്പുരെ പറഞ്ഞു. " 

ചോദ്യം ചെയ്യലിൽ, ഒരു പയ്യനാണ് തനിക്ക് ബോംബ് തന്നതെന്നാണ് രാം ഭഗത് പൊലീസിനോട് പറഞ്ഞത്. ആ കുട്ടിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ വ്യക്തിപരമായ വൈരാഗ്യം എന്തെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. 

ENGLISH SUMMARY:

Rasgulla bomb blast occurred in Madhya Pradesh when a man tragically mistook a country bomb for a sweet and died instantly. Police have taken multiple suspects into custody while investigating the motive behind this bizarre explosion.