restaurant-worker-heart-attack

റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു ഗൊട്ടിഗെരെയിലെ 'ഗുരു ഗ്രീൻസ് ഫാമിലി റസ്റ്ററന്റിൽ' ഒക്ടോബർ 30-നാണ് സംഭവം. റസ്റ്ററന്റിലെ ബാർ കാഷ്യറായി ജോലി ചെയ്തിരുന്ന ചന്ദ്രു (42) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പകൽ 11:40 ഓടെയായിരുന്നു സംഭവം. റസ്റ്ററന്റിലെ മേശിയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ചന്ദ്രുവിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതയോടെ മേശമേൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും മറ്റും ചേർന്ന് ഉടൻതന്നെ സിപിആർ നൽകിയെങ്കിലും വിജയിച്ചില്ല. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രുവിന്‍റെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഹുളിമാവു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 42-year-old cashier tragically lost his life after suffering a sudden heart attack while having food at a restaurant in Bengaluru. The deceased has been identified as Chandru, who worked as a bar cashier at the Guru Greens Family Restaurant in Gottigere. CCTV footage captured the alarming moment when Chandru collapsed at the table around 11:40 AM on October 30. Although co-workers immediately administered CPR and rushed him to a nearby private hospital, doctors pronounced him brought dead.