jail-escape-theni
  • തമിഴ്നാട്ടില്‍ കൂട്ടത്തോടെ ജയില്‍ചാട്ടം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് ക്രിമിനല്‍ കേസ് പ്രതികള്‍ ജയില്‍ ചാടിയത്. ഒരാളെ പിടികൂടിയതായി റിപ്പോര്‍ട്ട്

തമിഴ്നാട് തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ചശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് 17 പേർ അടങ്ങുന്ന സംഘം ജയിൽ ചാടിയത്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി. 

ഇന്നലെയാണ് സംഭവം. അപസ്മാരം ബാധിച്ചതായി അഭിനയിച്ചാണ് തടവുകാർ ജയിൽ ജീവനക്കാരെ കബളിപ്പിച്ചതെന്ന് തേനി പൊലീസ് അറിയിച്ചു. സഹായിക്കാനായി ജീവനക്കാർ അടുത്തെത്തിയപ്പോൾ ഇവരെ ആക്രമിച്ചശേഷം തടവുകാർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് തേനി ജില്ലാ പൊലീസ് മേധാവി കെ.എസ്. പ്രവീൺ ഗൗതം ജയിലിലെത്തി പരിശോധന നടത്തി. കണ്ടമനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചു. മുതിർന്ന ജയിൽവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിഴുപ്പുരം ഉള്‍പ്പെടെയുള്ള അയൽജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ജില്ലയിലുടനീളം വാഹനപരിശോധന കർശനമാക്കി. ലിങ്കം, രാജ സിംഗന്ധർ, കറുപ്പസാമി, ശിലംബരശൻ, തിരുപ്പതി, മെൻജിസുന്ദരം, സബരി, പൊൻ മുത്തു, നിജന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവീൻ എന്നിവരാണ് രക്ഷപ്പെട്ട തടവുകാരെന്നാണ് റിപ്പോർട്ടുകൾ. ഇവരില്‍ പ്രവീണിനെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. 

ജയിലിലെ സുരക്ഷാവീഴ്ചകളും തടവുകാർ രക്ഷപ്പെട്ടതിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് മുതിർന്ന പൊലീസ്, ജയിൽവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിനിരയായ ജയിൽ ജീവനക്കാരന്റെ ആരോഗ്യനിലയെക്കുറിച്ചോ തടവുകാർക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളെക്കുറിച്ചോ അധികൃതർ ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. .

17 Undertrial Prisoners Escape from Tamil Nadu Jail; Search Intensified Near Kerala Border:

Seventeen undertrial prisoners escaped from the Andipatti sub-jail in Theni district, Tamil Nadu, after allegedly attacking a prison guard on duty. According to police, the prisoners pretended that one of them was suffering from an epileptic seizure and attacked the jail staff when they approached to help. Tamil Nadu Police have intensified search operations and vehicle checks across neighbouring districts, while authorities are also investigating the possibility that the fugitives could enter Kerala through the Palakkad and Idukki border regions. Reports indicate that one of the escaped prisoners, identified as Praveen, may have been arrested, but official confirmation regarding the arrests remains unclea