മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ എന്‍.എസ്.യു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. എൻ.എസ്.യു ദേശീയ ആസ്ഥാനത്ത്നിന്ന് ജന്തർ മന്തറിലേക്ക് നടത്തിയ മാര്‍ച്ച് റോഡില്‍ പൊലീസ് തടഞ്ഞു.  ബാരിക്കേ‍ഡുകള്‍ ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അവശേഷിച്ച പ്രവര്‍ത്തകരെ പൊലീസ് പിന്തിരിപ്പിച്ചു. എന്‍.എസ്.യു ദേശീയ അധ്യക്ഷൻ വിനോദ് ജാഖറിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.  വിരലില്‍ പ്രതീകാത്കമായി മുറിവുകെട്ടി അതില്‍ മഷി പുരട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.  കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ പരുക്കേറ്റതായി പരാതിപ്പെട്ട മലയാളി വിദ്യാര്‍ഥി ആതിരയും മാര്‍ച്ചില്‍ പങ്കെടുത്തു. 

 

Also read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍

 

സി.ജെ.പിയെ ഭയപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സ്ഥാപകന്‍ അഭിജിത് ദിപ്കെ പറഞ്ഞു. നേതാക്കളായ സൗരവ് ദാസും അഷുതോഷ് റാങ്കയും ജയില്‍ മോചിതരായ ശേഷം ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന്‍റെ ഭാവി പരിപാടികള്‍ തീരുമാനിക്കും. നീണ്ട പോരാട്ടത്തിന് സി,.ജെ.പി സജ്ജമാണ്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്നും അഭിജിത് ദീപ്കെ. ഡല്‍ഹി കൊണോട്ട് പ്ലേസില്‍ സംഘടിപ്പിച്ച തിരംഗ റാലിയില്‍ പങ്കെടുക്കാന്‍ പോകവെ അറസ്റ്റിലായ ദിപ്കെയ്ക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്

 

അതേസമയം, ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) നൽകിയ നോട്ടിസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നോട്ടിസിൽ നിയമലംഘനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് 43 കാരനായ താരം റിട്ട് ഹർജി ഫയൽ ചെയ്തത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇമ്രാൻ ഖാന് മുംബൈ എഫ്ആർആർഒ നോട്ടിസ് അയച്ചത്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ നിശ്ചിത തീയതിക്കകം ഇന്ത്യ വിട്ടില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News covers the recent clashes during the NSUI march at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. The report also highlights Bollywood actor Imran Khan challenging the FRRO deportation notice in the Bombay High Court.