• കിഫ്ബിയുടെ കണ്ണൂരിലെ വിവാദ ഭൂമി ഇടപാടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജന്‍. കണ്ണൂര്‍ കേരളത്തിലല്ലേ എന്ന് പിണറായി ചോദിച്ചു. കിഫ്ബിയില്‍ വികസന വിവേചനം കാണിച്ചിട്ടില്ലെന്നും പിണറായി

കിഫ്ബിയുടെ കണ്ണൂരിലെ വിവാദ ഭൂമി ഇടപാടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കണ്ണൂര്‍ കേരളത്തിലല്ലേ എന്ന് പിണറായി ചോദിച്ചു. കിഫ്ബിയില്‍ വികസന വിവേചനം കാണിച്ചിട്ടില്ലെന്നും പിണറായി. കിഫ്ബിയുടെ കടമെടുപ്പില്‍ മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാലും ആശങ്ക പ്രകടിപ്പിച്ചതിന്‍റെ രേഖ പുറത്തുവന്നു. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്‍റെ ധനലഭ്യതയെ ബാധിക്കുമെന്നാണ് ധനമന്ത്രിയായിരിക്കെ ബാലഗോപാല്‍ നല്‍കിയ കുറിപ്പ്.  Also Read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍'; കോണ്‍ഗ്രസുമായി ചര്‍ച്ച

കിഫ്ബി കണ്ണൂരില്‍ ആയിരം ഏക്കര്‍ ഭൂമി വാങ്ങിയതില്‍ ദുരൂഹത ആരോപിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴാണ് ഈ വിഷയത്തില്‍ ആദ്യമായി പിണറായി വിജയന്‍ പ്രതികരിക്കുന്നത്. അഞ്ചിരട്ടി വിലക്ക് ഭൂമി വാങ്ങിയെന്നാണ് പറയുന്നതെന്നും ഇതേക്കുറിച്ച് കടുത്ത വാക്കുകളാണ് പറയാന്‍ തോന്നുന്നതെന്നും പിണറായി വിജയന്‍. ഭൂമി ഇടപാടില്‍ സംശയങ്ങള്‍ ഉയര്‍ത്തിയ വിദഗ്ദ സമിതി റിപ്പോര്‍ട്ടിനെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു. 

കിഫ്ബിയുടെ വായ്പയെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ ന്യായീകരണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ കുറിപ്പ്. ധനമന്ത്രിയായിരിക്കെ ബാലഗോപാല്‍ 2023 ജൂണില്‍ നല്‍കിയ കുറിപ്പില്‍ കിഫ്ബിയുടെ കടമെടുപ്പില്‍ കഴിഞ്ഞ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. നിലവിലെ കേന്ദ്ര നിയമം അനുസരിച്ച് കിഫ്ബി വഴി അധിക വായ്പ എടുക്കാനാകില്ല. എടുത്താല്‍ സര്‍ക്കാരിന്‍റെ ധനലഭ്യതയെയും അതിലൂടെ സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതേവിമര്‍ശനമാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഇപ്പോള്‍ പ്രതിപക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന വിദഗ്ദ സമിതി റിപ്പോര്‍ട്ടും പറയുന്നത്. 

ENGLISH SUMMARY:

Pinarayi Vijayan has defended KIIFB amid controversy over its purchase of around 1,000 acres of land in Kannur, questioning allegations of regional discrimination and criticising an expert committee report that raised concerns about the transactions. Meanwhile, a June 2023 note by former Finance Minister K.N. Balagopal has emerged, warning that additional KIIFB borrowing could affect the state's liquidity and daily operations. The disclosure has intensified the political debate over KIIFB's land deals and borrowing practices.