ചെറിയ കുട്ടികള്ക്കായി സ്കൂളില് നടത്തിയ ഗുഡ് ടച്ച്, ബാഡ് ടച്ച് ക്ലാസിനിടെ താന് നേരിടുന്ന ലൈംഗികാതിക്രമം അധ്യാപികയോട് തുറന്നുപറഞ്ഞ് 7വയസുകാരി. കുട്ടിയുടെ അമ്മയുടെ വീട്ടില് വാടകയ്ക്കു താമസിക്കുന്ന 47കാരനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ അറസ്റ്റ് ചെയ്തു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം നിലച്ചു
നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ തുറന്നുപറച്ചിലിനു പിന്നാലെ സ്കൂള് അധികൃതര് വിവരം അമ്മയേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. അമ്മ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നാലെ പ്രതി രാജേഷ് കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: സുഹൈല് മൂന്നു ബാറില്ക്കയറി അടിച്ചത് അഞ്ച് ഇരട്ടിയിലധികം മദ്യം; ലക്കുകെട്ട ഡ്രൈവിങ്
കുട്ടിയെ ചോക്ലേറ്റ് നല്കാമെന്ന് പറഞ്ഞ് വാടകവീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തു പറയരുതെന്നു പറഞ്ഞ് ഇയാള് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. ജൂണ് മാസം 30നും ഒക്ടോബര് 13നും ഇടയിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസില് പൊലീസ് തുടര്നടപടികള് സ്വീകരിച്ചുവരികയാണ്.