cjp-protest-attack

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവജന സംഘടനകളുടെ സമരം തുടരുന്നതിനിടെ വ്യാപക ആക്രമണം. സമരത്തിനെത്തിയ യുവാക്കളേയും കുട്ടികളേയും സ്ത്രീകളേയും പോലും അതിക്രമത്തിനിരയാക്കുകയാണ്. പൊലീസുകാരല്ലാത്ത ഏതാനും ആളുകളാണ് അക്രമം അഴിച്ചുവിടുന്നത്. 

കൗമാരക്കാരിയായ പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഏതാനും ഗുണ്ടകള്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആക്രമിക്കുന്ന ഗുണ്ടകളില്‍ ഒരാളുടെ കയ്യില്‍ കാവിക്കൊടിയുമുണ്ട്. ഇയാള്‍ ഉത്തര്‍ പ്രദേശ് എംഎല്‍എ നന്ദ കിഷോര്‍ ഗുജ്ജാറിനൊപ്പം നില്‍ക്കുന്ന ചിത്രം ഫാക്റ്റ് ചെക്കര്‍ മുഹമ്മദ് സുബൈര്‍ പുറത്തുവിട്ടു. 

അതേസമയം ജെന്‍സീ പ്രക്ഷോഭത്തില്‍ ഇന്ന് ഡല്‍ഹി സ്തംഭിച്ചു. പരമ്പരാഗത സമരവേദിയായ ജന്തര്‍മന്തറിലേക്ക് ഈച്ച പോലും കടക്കാന്‍ അനുവദിക്കാതെ കൊട്ടിയടച്ചു. സമരം തടയാന്‍ രാജ്യതലസ്ഥാനം തന്നെ കസ്റ്റഡിയിലാക്കി ഡല്‍ഹി പൊലീസിനെ ഞെട്ടിച്ചാണ് ദില്ലി ഹാട്ടിലേക്ക് ഐസ പ്രതിഷേധം മാറ്റിയത്. അപ്രതീക്ഷിത നീക്കത്തില്‍ പതറിയ പൊലീസ് വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് ഒഴിപ്പിച്ചത്. ഐഷി ഉള്‍പ്പെടെ നേതാക്കളെ ഏഴുമണിയോടെയാണ് വിട്ടയച്ചത്.

ENGLISH SUMMARY:

During the ongoing youth protests in New Delhi demanding the resignation of the Chief Election Commissioner, widespread violence and physical assaults against demonstrators were reported. Shocking footage surfaced on social media showing a teenage girl being brutally attacked by a group of assailants, with one carrying a saffron flag. Fact-checker Mohammed Zubair subsequently shared a photograph showing the same attacker posing alongside Uttar Pradesh MLA Nand Kishore Gurjar. Meanwhile, the capital remained completely paralyzed as student groups shifted their protest venues and faced severe police crackdowns.