ഒരു മുദ്രാവാക്യവുമായി ഒരാള്‍ക്കൂട്ടവും സംഘടിക്കില്ല എന്നുറപ്പിച്ച ഭരണകൂടം ഇന്നത്തെ പകല്‍ ഡല്‍ഹിയില്‍ എന്താണ് ചെയ്തത്? സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ വിമാനത്തില്‍ കയറി കസ്റ്റഡിയിലെടുക്കുന്നു. മോദി വിമര്‍ശകനായ യൂ ട്യൂബര്‍ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നു. കേജ്രിവാളിനെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോകുന്നു. കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്ക് പുറപ്പെട്ട പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും ജീപ്പില്‍ കയറ്റി ഒന്നും പറയാതെ, ചോദിച്ചാല്‍ മറുപടിയില്ലാതെ മണിക്കൂറുകളോളം ഡല്‍ഹി കാണിക്കുന്നു. പലയിടങ്ങളിലായി തെരുവിലിറങ്ങിയ യുവാക്കളെ, വിദ്യാര്‍ഥികളെ അവരുടെ നേതാക്കളെയെല്ലാം ബലംപ്രയോഗിച്ചും മര്‍ദിച്ചും പിടികൂടുന്നു. ലളിതമായ ചോദ്യം. എന്തിന്? എന്ത് കുറ്റത്തിന്? എന്ത് കലാപത്തിനാണ് ഇവര്‍ ശ്രമിച്ചത്? പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഞാനും നിങ്ങളും നമ്മുടെ ഭരണാധികാരികളെ തീരുമാനിക്കുന്ന ഈ രാജ്യത്ത് ഒരാവശ്യം, ഒരു മുദ്രാവാക്യം എങ്ങനെയാണ് കലാപമാകുന്നത്? എന്നുമുതലാണ് ജനാധിപത്യപരമായ സമരം അനുവദിക്കില്ലെന്നത് നമ്മുടെ ഭരണകൂടത്തിന്റെ നിലപാടായത്? യാത്രാമാര്‍ഗങ്ങളടച്ച്, മെട്രോകളടച്ച്, ഇന്റര്‍നെറ്റ് നിരോധിച്ച്, ഭക്ഷണവിതരണം സ്തംഭിപ്പിച്ച് ജനശബ്ദം ഇല്ലാതാക്കാനാകുമെന്ന് വിചാരിക്കുന്നവരോ നമ്മുടെ സര്‍ക്കാര്‍? എന്നിട്ടും പിന്മാറാതെ, വെള്ളമില്ലാതെ ഭക്ഷണമില്ലാതെ പിള്ളേര് പലയിടത്തായി ഇറങ്ങിയെങ്കില്‍, കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെല്ലാം നിലച്ചിട്ടും സംഘടിച്ചെങ്കില്‍ അത് കാണാന്‍ മാത്രം ഹൃദയത്തിന് വലിപ്പമില്ലാത്തവരോ നമ്മെ ഭരിക്കുന്നത്? 

Crackdown on Dissent in Delhi Sparks Outrage:

What did the administration do in Delhi today? Young people, students, and their leaders who took to the streets in various locations were detained through the use of force and physical assault. What kind of riot were they attempting to incite? In a country where we choose our rulers through universal adult suffrage, how does raising a slogan amount to a riot? Since when did the administration adopt the stance that democratic protest would not be permitted?