truckhit-animal

ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ 23  ചെമ്മരിയാടുകള്‍ക്കും 2 ആടുകളും ട്രക്ക് പാഞ്ഞുകയറി ചത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ എതൊരു മനുഷ്യന്‍റെയും കണ്ണ് നനയിക്കും.

കച്ച് ദേശീയ പാതയിലാണ് അപകടം നടക്കുന്നത് . ആട്ടിടയന്‍മാരോടൊപ്പം ചെമ്മരിയാടുകളും ആട്ടിന്‍ക്കൂട്ടവും വരിവരിയായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. അപ്പോള്‍ പുറകില്‍ നിന്ന് അമിത വേഗതയിലെത്തിയ ട്രക്ക് മിണ്ടാപ്രാണികളെ ഇ‌‌‍ടിച്ച് തെറിപ്പിക്കുകയായിരുന്നു. 

23 ചെമ്മരിയാടുകളും  2 ആടുകളും ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം ചത്തു. ബാക്കി 25 എണ്ണത്തിന് പരുക്കേറ്റു. അമിത വേഗതയിലാണ് ട്രക്ക് വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടത്തിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് സിസിടിവി ദൃശ്യം വ്യക്തമാക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു . ആട്ടിടയന്‍റെ പരാതി പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്ത്  ട്രക്ക് ഡ്രൈവറെക്കുറിച്ച്  അന്വേഷിച്ച് വരികയാണ്.

Morbi truck accident sheep incident in Gujarat resulted in the tragic death of 23 sheep and 2 goats after an overspeeding truck ran over them on the Kutch national highway. :