TAGS

ലോകത്ത് സാനിറ്റേഷന്‍ സൗകര്യങ്ങളില്ലാത്ത സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്. ഡബ്ല്യു.എച്ച്.ഒ.യും യുണിസെഫും പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കോടി കുട്ടികള്‍ക്കാണ് സാനിറ്റേഷന്‍ സൗകര്യങ്ങളില്ലാത്തത്. 

 ഡബ്ല്യു.എച്ച്. ഒ. യും യുണിസെഫും പുറത്തുവിട്ട എറ്റവുപുതിയ റിപ്പോര്‍ട്ട് ആണ് ദയനീയമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം  2025 –ല്‍ ലോകത്ത് സ്‌കൂളുകളില്‍ സാനിറ്റേഷന്‍ സേവനമില്ലാതിരുന്ന 24.4 കോടി കുട്ടികളില്‍ 5 കോടിയും ഇന്ത്യയിലാണ്. അതേസമയം സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 14 ശതമാനത്തിന്‍റെ കുറവ്  വരുത്താന്‍ ഇന്ത്യക്കായി. പുരോഗതിയുണ്ടെങ്കിലും , വലിയൊരു വിഭാഗം കുട്ടികള്‍ക്ക് ഇപ്പോഴും അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നതാണ്  യാഥാര്‍ഥ്യം. 

എന്നാല്‍,കുടിവൈള്ള ലഭ്യതയുടെ കര്യത്തില്‍ സ്ഥിതി താരതമ്യന മെച്ചപ്പെട്ടതാണ്. 2025 ലെ കണക്കനുസരിച്ച് ഏകദേശം 1.2 കോടി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കുടിവെള്ളം ലഭ്യമല്ലായിരുന്നു. രണ്ട് കോടി കുട്ടികള്‍ക്കാണ് സ്‌‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതിരുന്നത്. 2030 തോടെ സ്‌കൂളുകളില്‍ എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യവും കുടിവള്ളവും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന 62 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിവര്‍ഷം നാല് ശതമാനത്തിലധികം വര്‍ധനവാണ് കുടിവള്ള സേവനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ കൈവരിക്കുന്നത്. 2030 ലെ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കണമെങ്കില്‍ ഈ പുരോഗതിയുടെ വേഗം  ഇനിയും കൂട്ടേണ്ടതുണ്ട്.

ENGLISH SUMMARY:

India faces a significant school sanitation crisis, with millions of children lacking access to basic facilities. While progress has been made, substantial improvements are still needed to meet global hygiene and sanitation goals for all students.