പഞ്ചാബ് ലൗലി സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്നുള്ളവരെന്ന് മലയാളി വിദ്യാർഥികൾ. സമാധാനപരമായ സമരത്തിനിടെ മുഖംമൂടി ധരിച്ചെത്തിയവര്‍ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് തന്നെ കണ്ട വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ലവ്‌ലി സര്‍വകലാശാല ക്യാംപസിലെ സംഘര്‍ഷാന്തരീക്ഷം ഭയാനകമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. വിദ്യാർത്ഥിനി പീഡനത്തിനിരയായെന്ന് സഹപാഠികൾ പറഞ്ഞെതായുള്ള വിവരത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ സമാധാനപരമായി പ്രതിഷേധം തുടങ്ങിയത്. കോളജ് തുറക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ പറത്തു. സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് കേരള ഹൗസില്‍വച്ച് തന്നെ കണ്ട 9 വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ സര്‍വകലാശാല അധികൃതരുമായി സംസാരിച്ചെന്ന് മന്ത്രി റോജി എം.ജോണ്‍ വിദ്യാർഥികളെ അറിയിച്ചു.
സംഘർഷത്തിലും ബലാൽസംഗ ആരോപണത്തിലും പോലീസ് അന്വേഷണം തുടരുകയാണ്. സംഘര്‍ഷത്തിനിടയാക്കിയ വ്യാജ സന്ദേശത്തിൻ്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്.