AI Image

പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ പ്രഖ്യാപിച്ച ബാങ്ക് സമരം പിന്‍വലിച്ചു. IBA-UFBU പ്രതിനിധികള്‍തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. തിങ്കള്‍ മുതല്‍ മൂന്നു ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിരുന്നത്.

.

ഏഴ് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കുക, നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) പകരം പഴയ പെൻഷൻ പദ്ധതി (OPS) നടപ്പിലാക്കാനുള്ള അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ പ്രധാനമായും ഉന്നയിച്ചത്. 

 

കേന്ദ്ര സർക്കാർ ഓഫീസുകൾ, ആർ.ബി.ഐ, എൽ.ഐ.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം പിന്തുടരുന്നുണ്ടെന്നും ബാങ്കിങ് മേഖലയിലും ഇത് നടപ്പിലാക്കണമെന്നുമാണ് ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The bank strike has been withdrawn following an agreement between IBA and UFBU representatives. This withdrawal comes after unions had announced a three-day strike starting Monday to press for various demands, including a five-day work week.