പ്രമുഖ മാധ്യമപ്രവര്‍ത്തക പായല്‍ മേഹ്ത (46) അന്തരിച്ചു. ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടറായ പായല്‍ പാര്‍ലമെന്‍റ്, ബിജെപിയടക്കം പ്രധാന ബീറ്റുകള്‍ കൈകാര്യം ചെയ്തു. ഇന്നലെ രാത്രി മുംബൈയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

കഠിനാധ്വാനിയായ മാധ്യമപ്രവര്‍ത്തക ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പായലിന്‍റെ അകാല വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ദുഖം രേഖപ്പെടുത്തി. സംസ്ക്കാരം ഇന്ന് വൈകീട്ട് മുംബൈയില്‍.