ടോള്‍ ബൂത്ത് പിരിവുകള്‍ ചില സമയങ്ങളില്‍ നീണ്ട ബ്ലോക്കുകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പിരിവ് നല്‍കാതെ എത്ര തിരക്കായാലും വാഹനങ്ങളെ കടത്തിവിടുകയുമില്ല. ഫാസ്റ്റ്‍ടാഗ് പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പലപ്പോഴും ഇതും പണിമുടക്കാറുണ്ട്. പലരും ടോള്‍ വെട്ടിക്കാനായി കുറുക്കുവഴികളും കണ്ടെത്താറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരമവതരിപ്പിക്കാനൊരുങ്ങുകയാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 

മാര്‍ച്ച് 2027 ഓടെ ബാരിയര്‍ ഫ്രീ ഇലക്ട്രോണിക് കലക്ഷന്‍ സംവിധാനം ഉപയോഗിക്കാനാണ് ഗഡ്കരിയുടെ പദ്ധതി. ഫാസ്റ്റ്‍ടാഗും നമ്പര്‍ പ്ലേറ്റുകളും ഉപയോഗിച്ച് ടോള്‍ പിരിക്കുന്നതാണ് രീതി. ഇതിനായി ഹൈവേകളിലെ ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിക്കും. ഇത്തരത്തില്‍ ടോള്‍ പിരിക്കുന്നതിലൂടെ ടോള്‍ബൂത്തുകളിലെ കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നും സര്‍ക്കാരിന് വര്‍ഷാവര്‍ഷം 25,000 കോടി വരെ അധികവരുമാനമുണ്ടാക്കാനാകുമെന്നുമാണ് നിഗമനം. 
ന്യൂയോര്‍ക്കിലെ റെയില്‍വേ ട്രാക്കിലിരുന്ന് ഇന്ത്യന്‍ വംശജയും സുഹൃത്തും; ട്രെയിനിടിച്ച് ദാരുണാന്ത്യം...

2014ല്‍ അവതരിപ്പിച്ച ഫാസ്റ്റ്‍ടാഗ് രീതി 2016ഓടുകൂടിയാണ് രാജ്യമാകമാകെ വ്യാപിപ്പിച്ചത്. ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതിലൂടെ ഇന്ത്യയിലെ ടോൾ വരുമാനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.  ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതനുസരിച്ച്, ഫാസ്റ്റ് ടാഗ് വന്നതോടെ ടോൾ വരുമാനത്തിൽ മാത്രം 10 ശതമാനത്തോളം (ഏകദേശം 7,000 കോടി രൂപ) അധികവരുമാനം സർക്കാരിന് ലഭിച്ചു. ഇതോടെ രാജ്യത്തെ ആകെ ടോൾ വരുമാനം 82,000 കോടി രൂപയ്ക്ക് മുകളിൽ എത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ രീതി സര്‍ക്കാര്‍ അവലംബിക്കുന്നത്.

ENGLISH SUMMARY:

Barrier-free electronic toll collection is set to be implemented by Nitin Gadkari by March 2027, aiming to eliminate toll booth delays and increase government revenue. This new system will utilize Fastag and number plates for toll collection, leveraging highway camera systems.